Jun 27, 2021, 11:55 AM IST X എ വിജയരാഘവന്‍ ആലപ്പുഴ: പാർട്ടി പ്രവർത്തകർക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകമാണെന്നും തെറ്റായ ഒരു ശൈലിയും പാർട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. രാമനാട്ടുകര സ്വർണക്കടത്ത് ക്വട്ടേഷനിൽ സി പി എം അംഗങ്ങൾക്ക് പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തനം ആര് നടത്തിയാലും കർശനമായ നടപടി സ്വീകരിക്കും. പാർട്ടി പ്രവർത്തകർക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകമാണ്. സൈബർ ഇടങ്ങളിൽ എങ്ങനെ ഇടപെടണം എന്നതിന് മാർഗ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മുമായി ബന്ധമുള്ളവരല്ല പ്രതികളായവർ. അവർക്ക് ഡി വൈ എഫ് ഐ ബന്ധം അറിഞ്ഞപ്പോൾ തന്നെ മാറ്റി നിർത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തനം ആര് നടത്തിയാലും കർശന നിലപാട് സ്വീകരിക്കുകയെന്നതാണ് പാർട്ടി സമീപനമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Wrong activities cpm will not support says A Vijayaraghavan Share on