മലബാറിനെ &#x

മലബാറിനെ ഇനിയും എത്രകാലം തോല്‍പ്പിക്കും?


ഐക്യകേരളം രൂപവത്കൃതമായി 65 വര്‍ഷമായി. രാജ്യത്തെ സുപ്രധാനമായ വിദ്യാഭ്യാസ വിപ്ലവവും ഉയര്‍ന്ന സാക്ഷരതാ നിരക്കുമെല്ലാം സംസ്ഥാനത്തെ വ്യതിരിക്തമാക്കി. പക്ഷേ, കേരളത്തിന്റെ ചരിത്രത്തിലുടനീളം ഭരണസിരാ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നവര്‍ മലബാറിലെ വിദ്യാഭ്യാസ മേഖലയെ ചൂഷണം ചെയ്യുകയോ അവഗണിക്കുകയോ ചെയ്‌തെന്ന് പറഞ്ഞാല്‍ അസ്ഥാനത്താകില്ല. കേരളത്തിന്റെ നിര്‍മിതിയില്‍ അതുല്യമായ പങ്കുവഹിക്കുമ്പോഴും മലബാറിനോടുള്ള അവഗണനാ മനോഭാവം ഉപേക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിച്ചില്ല. അര്‍ഹിക്കുന്ന പരിഗണനകള്‍ക്കും വികസനങ്ങള്‍ക്കും വേണ്ടി യാചിച്ചിട്ടും പൊള്ളയായ താത്കാലിക മറുപടികള്‍ കൊണ്ട് വായടപ്പിച്ചു.
മൂന്നര പതിറ്റാണ്ടിലേറെ കാലം മലബാറില്‍ നിന്നുള്ള മന്ത്രിമാര്‍ കൈകാര്യം ചെയ്ത വിദ്യാഭ്യാസ മേഖലയിലെ നിരവധി പ്രശ്‌നങ്ങളില്‍ ഒന്ന് മാത്രമാണ് എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തോടെ മലബാറില്‍ ചര്‍ച്ചയാകുന്ന ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ അപര്യാപ്തത. 2003 മുതല്‍ കേരളത്തിലെ വിദ്യാര്‍ഥി സംഘടനകളും രക്ഷിതാക്കളുമെല്ലാം നിരന്തരമായി മുറവിളി കൂട്ടിയിട്ടും പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ശാശ്വതമായ ഒരു പരിഹാരമോ ബദല്‍ മാര്‍ഗമോ ഉണ്ടായിട്ടില്ല.
കേരളത്തിന്റെ ഇതര മേഖലകളുമായി, തിരുവിതാംകൂറിനെയും കൊച്ചിയെയും താരതമ്യം ചെയ്യുമ്പോള്‍ ചരിത്രപരമായി തന്നെ മലബാര്‍ വികസന വിവേചനത്തിന് ഇരയായിട്ടുണ്ടെന്നു കാണാം. പൊതുവെ തിരുകൊച്ചി മേഖലയെ അപേക്ഷിച്ച് മലബാറില്‍ സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ ഹൈസ്‌കൂളുകള്‍ കുറവായിരുന്നിട്ടുപോലും ആവശ്യമായ വിദ്യാലയങ്ങളില്‍ പ്ലസ് വണ്ണിന് മതിയായ സീറ്റുകള്‍ അനുവദിച്ചില്ല. എന്നാല്‍, പ്ലസ്‌വണ്‍ ആരംഭിച്ച ആദ്യ വര്‍ഷങ്ങളില്‍ തന്നെ തിരുകൊച്ചി മേഖലയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ്‌വണ്‍ ബാച്ചുകളും അനുവദിക്കപ്പെട്ടു. മലബാര്‍ മേഖലയില്‍ ആദ്യ കാലത്ത് പത്താം ക്ലാസില്‍ വിജയ ശതമാനം കുറവായതിനാല്‍ ഈ സീറ്റ് ക്ഷാമം വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാല്‍, ഓരോ വര്‍ഷം പിന്നിടുന്തോറും വിജയ ശതമാനം ഉയരുകയും പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു.
2005ന് ശേഷം എസ് എസ് എല്‍ സി വിജയ ശതമാനം മലബാറില്‍ 80 ശതമാനത്തിനും മുകളില്‍ ആയിത്തുടങ്ങിയതോടെ അര ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും സീറ്റില്ലാതെ പുറത്ത് നില്‍ക്കേണ്ടിവന്നു. തെക്കന്‍ ജില്ലകളിലാകട്ടെ മുന്‍ വര്‍ഷത്തിലും കുറവ് വിദ്യാര്‍ഥികളാണ് തുടര്‍ വര്‍ഷങ്ങളില്‍ പത്താംക്ലാസ് വിജയിച്ചത്. പൊതുവെ സ്‌കൂളില്‍ അഡ്മിഷന്‍ നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ തന്നെ അവിടെ വലിയ കുറവാണുണ്ടായത്. തെക്കന്‍ ജില്ലകളിലെ ചില സ്‌കൂളുകളില്‍ പ്ലസ്‌വണ്‍ ബാച്ചുകള്‍ കാലിയായ നിലയിലേക്ക് വരെ കാര്യങ്ങളെത്തി. മാറിമാറി വന്ന ഇടത് വലത് ഭരണകൂടങ്ങള്‍ അസന്തുലിതമായ ഈ സീറ്റ് വിതരണത്തെ കുറിച്ച് പഠിച്ച് ശാസ്ത്രീയമായി പരിഹരിക്കാന്‍ യാതൊരു ശ്രമവും നടത്തിയതുമില്ല. പ്രശ്നം മലബാറിന്റേതായതിനാല്‍ ഉദ്യോഗസ്ഥരോ വിദ്യാഭ്യാസ വിചക്ഷണരോ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതുമില്ല. സാമൂഹിക അനീതിക്കൊപ്പം അശാസ്ത്രീയവും അസന്തുലിതവുമായ പ്ലസ്‌വണ്‍ ബാച്ചുകളുടെ വീതംവെപ്പാണ് ഇന്ന് മലബാര്‍ മേഖല അനുഭവിക്കുന്ന ഹയര്‍ സെക്കന്‍ഡറി പ്രശ്നങ്ങളുടെ അടിവേര്. മലബാറിലെ ആറ് ജില്ലകളിലായി അറുപതിനായിരത്തില്‍ പരം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് സീറ്റില്ലാതെ പുറത്തു നില്‍ക്കേണ്ടി വന്നത്. മലബാറില്‍ അര ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമില്ലാത്തപ്പോള്‍ മധ്യകേരളത്തില്‍ ഏഴായിരത്തിലേറെ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ കുട്ടികളില്ലാതെ കാലിയായി കിടക്കുന്നു. തെക്കന്‍ ജില്ലകളില്‍ മിക്കയിടത്തും പത്താം ക്ലാസ് എഴുതിയവരേക്കാള്‍ കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ മേഖലയിൽ തന്നെ മറ്റു ഉപരി പഠന കോഴ്സുകളും ഈ ജില്ലകളില്‍ വേറെയുണ്ട്. പ്ലസ്‌വണ്ണിനു പുറമെ പൊതുമേഖലയിലെ എല്ലാ ഉപരി പഠന സാധ്യതകളും ഉപയോഗപ്പെടുത്തിയാലും മലബാറില്‍ നാല്‍പ്പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ പുറത്തു തന്നെയായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മതിയായ കുട്ടികളില്ലാത്തതിനാല്‍ അമ്പതിലധികം ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ സ്ഥിരമായി മലബാറിലേക്ക് മാറ്റുക, ഇനിയും പ്ലസ്ടു അനുവദിച്ചിട്ടില്ലാത്ത മലബാര്‍ ജില്ലകളിലെ സര്‍ക്കാര്‍ ഹൈസ്â

Related Keywords

Alappuzha , Kerala , India , Japan , Kottayam , Idukki , Malappuram , Andaman And Nicobar Islands , Ernakulam , Malabar , Kerala Ngos , , Kerala Status , Malabar New , ஆலப்புழை , கேரள , இந்தியா , ஜப்பான் , கோட்டயம் , இடுக்கி , மலப்புரம் , அந்தமான் மற்றும் நிகோபார் தீவுகள் , எர்னகூளம் , மலபார் ,

© 2025 Vimarsana