Janmabhumi| ഏകീകൃത Ó

Janmabhumi| ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് ആവശ്യം; നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി


ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് ആവശ്യം; നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് ആവശ്യം; നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
July 10, 2021, 07:59 a.m.
ി രാജ്യം മുഴുവന്‍ ഒരു നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു
ന്യൂദല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ദല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
മീണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1955 ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ആധുനിക ഇന്ത്യന്‍ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ അവഗണിക്കുകയാണെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് നിരീക്ഷിച്ചു. ഏകീകൃത സിവില്‍ കോഡ് നിലവിലുണ്ടെന്ന തരത്തിലാണ് ഈ മാറ്റങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയിലെ അനുച്ഛേദം 44  à´‰à´¦àµà´§à´°à´¿à´šàµà´šàµà´•àµŠà´£àµà´Ÿà´¾à´¯à´¿à´°àµà´¨àµà´¨àµ പരാമര്‍ശം. എല്ലാവര്‍ക്കും പൊതുവായ ഒരു നിയമം രാജ്യത്ത് ആവശ്യമാണെന്ന് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഇത് വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം മുതലായവയ്ക്ക് ഏകീകൃത നിയമം ആവശ്യമാണ്. ഇത് ആളുകള്‍ക്കിടയിലുള്ള സംഘര്‍ഷം ഇല്ലാതാക്കുമെന്നും പ്രതിഭ സിംഗ് കൂട്ടിച്ചേര്‍ത്തു.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ 1985 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മൂന്ന് ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ഇത് നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നത് അവ്യക്തമാണ്. ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
 à´°à´¾à´œàµà´¯à´‚ മുഴുവന്‍ ഒരു നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്
 

Related Keywords

, Court The Union , Code Supreme Court , High Court , Observed Court , Hindu Marriage Act , உயர் நீதிமன்றம் , இந்து திருமணம் நாடகம் ,

© 2025 Vimarsana