# സുജിത്ത് സുധാകർ
സെൽവമാരി ഏലത്തോട്ടത്തിൽ പണിക്കിടെ
കുമളി: പഠനം നിർത്തണം. കല്യാണം കഴിക്കണം. ഈ ഉപദേശങ്ങളൊന്നും സെൽവമാരി ചെവിക്കൊണ്ടില്ല. അവധിദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്തും രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചും അവൾ പോരാടി. ആ നിശ്ചയദാർഢ്യം ഇന്ന് ഈ ഇരുപത്തിയെട്ടുകാരിയെ വഞ്ചിവയൽ ഹൈസ്‌കൂൾ അധ്യാപികയാക്കി.
പതറിയിട്ടും പിൻമാറിയില്ല
ചെറുപ്രായത്തിൽ അച്