രക്തം നക്കിക്കുടിക്കുന്ന ചെന്നായയുടെ സ്വഭാവമാണ് സര്‍ക്കാരിനെന്ന് കെ സുധാകരന്. രണ്ട് മതങ്ങള്‍ തമ്മിലടിക്കുമ്പോള്‍ അതില്‍ നിന്ന് ഇറ്റുവീഴുന്ന ചോര കുടിക്കുന്ന ചെന്നായയുടെ, കഴുകന്റെ മാനസികാവസ്ഥയാണ് സര്‍ക്കാരിനെന്ന് കെ സുധാകരൻ. സര്‍ക്കാര്‍ നിരുത്തവാദപരമായ സമീപനമാണ് മതസമുദായ ധ്രുവീകരണത്തില്‍ സ്വീകരിക്കുന്നതെന്നും സുധാകരന് പറഞ്ഞു.