comparemela.com


കമ്മ്യൂണിസ്റ്റ് ക്രൂരതയുടെ ഭീകര മുഖം
കമ്മ്യൂണിസ്റ്റ് ക്രൂരതയുടെ ഭീകര മുഖം
June 28, 2021, 05:47 a.m.
അവസാനം ഹിന്ദുഅഭയാര്‍ത്ഥികളെ മുഴുവന്‍ ബംഗാള്‍ പോലീസ് വളഞ്ഞു; ദണ്ഡകാരണ്യ മേഖലയിലേക്ക് തിരിച്ചു പോയേ തീരൂ എന്നതായി അന്ത്യശാസനം. അതിന് സമ്മതിക്കാത്തവരുടെ നൂറു കണക്കിന് കുടിലുകള്‍ക്ക് പോലീസ് ഒരു രാത്രി തീയിട്ടു. ജീവനും കൊണ്ട് ഓടിയവരെ പോലീസ് പിന്തുടര്‍ന്നു. അവര്‍ക്ക് മുന്നില്‍ രണ്ടു മാര്‍ഗ്ഗമേയുണ്ടായിരുന്നുള്ളു; പോലീസിന് കീഴടങ്ങുക അല്ലെങ്കില്‍ നദിയിലേക്ക് ചാടി രക്ഷപ്പെടുക. വലിയ നദിയില്‍ വീണാല്‍ രക്ഷപ്പെടുക അസാധ്യവും.
ബംഗാളില്‍ ജ്യോതിബസു സര്‍ക്കാരിന്റെ കാലത്ത് നടന്ന ഒരു കൂട്ട നരഹത്യയുടെ കഥ ഇനിയും വെളിച്ചം കാണേണ്ടിയിരിക്കുന്നു.  à´’രു പക്ഷെ, കോണ്‍ഗ്രസുകാരുടെ, പ്രത്യേകിച്ചും രാജീവ് ഗാന്ധിയുടെ,  à´•à´¾à´°àµâ€à´®àµà´®à´¿à´•à´¤àµà´µà´¤àµà´¤à´¿à´²àµâ€ 1984-ല്‍ നടന്ന സിഖ് കൂട്ടക്കൊല ഒഴിച്ചു
നിര്‍ത്തിയാല്‍ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ, ഏറ്റവും മൃഗീയമായ നരഹത്യ ബംഗാളിലേതാവണം. ഏതാണ്ട് പതിനായിരം പേരെയാണ് അന്ന് സിപിഎം സര്‍ക്കാരിന്റെ പോലീസ് കൊന്നൊടുക്കിയത്. ആ ക്രൂരതയുടെ കഥ പുറംലോകമറിയാതെ സൂക്ഷിക്കാന്‍  à´¸à´¿à´ªà´¿à´Žà´®àµà´®à´¿à´¨à´¾à´¯à´¿, ജ്യോതിബസു സര്‍ക്കാരിനായി എന്നതാണ് മറ്റൊന്ന്. ആദ്യമേ സൂചിപ്പിക്കട്ടെ; ഇന്ത്യ ചരിത്രത്തിലെ പ്രധാന ഏടാണിത്; കമ്മ്യുണിസ്റ്റ് ക്രൂരതയുടെ കഥ. അത് ചര്‍ച്ചചെയ്യപ്പെടാതെ പോയിരുന്നു. പലപ്പോഴും പലയിടത്തും കേട്ടിട്ടുണ്ട് എന്നത് ശരി. എന്നാല്‍ ആധികാരികമായി അത് നടന്നു എന്ന് സ്ഥാപിക്കാന്‍ ആരും തയ്യാറായിരുന്നില്ല.  à´‡à´ªàµà´ªàµ‹à´´à´¿à´¤à´¾ അതിന്റെ ചരിത്രവുമായി ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍, ദീപ് ഹാല്‍ദര്‍,  à´Žà´¤àµà´¤à´¿à´¯à´¿à´°à´¿à´•àµà´•àµà´¨àµà´¨àµ, 'ബ്ലഡ് ഐലന്‍ഡ് '  à´Žà´¨àµà´¨à´¾à´£àµ ആ ചരിത്രമുള്‍ക്കൊള്ളുന്ന  à´ªàµà´¸àµà´¤à´•à´¤àµà´¤à´¿à´¨àµà´±àµ† പേര്. നിരപരാധികളായ ഹിന്ദു അഭയാര്‍ത്ഥികളെ നിഷ്‌കരുണം കൊന്നൊടുക്കുകയായിരുന്നു. കമ്മ്യുണിസ്റ്റ് ക്രൂരതയുടെ ഭീകര മുഖം. ഇത് ഒരു ചരിത്രമാണ്. അതിലൂടെ ഒന്ന് കണ്ണോടിക്കുക എന്നത് മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്.  
സാധാരണ ഒരു പുസ്തകം മൂന്നോ,നാലോ മണിക്കൂര്‍ കൊണ്ട് ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാറാണ് പതിവ്. അത് സാധ്യമാണ്, ഓടിച്ചു വായിക്കാനാവും. ഇത് ആദ്യം പതിവു ശൈലിയില്‍ വായിച്ചു; പിന്നീട് അത് വീണ്ടും വായിക്കേണ്ടിവന്നു. ഇതൊക്കെ നടക്കുമോ എന്ന സംശയം തീര്‍ക്കാന്‍. ഇംഗ്ലീഷില്‍ 'ഓണ്‍ ദി സ്‌പോട്ട് റിപ്പോര്‍ട്ടിങ്'  à´Žà´¨àµà´¨àµ പറയാറില്ലേ; അങ്ങിനെ പറയാമിതിനെ. വേറൊന്ന് അനവധിപേരുടെ സാക്ഷ്യപത്രങ്ങളും. ഭരണകൂട ഭീകരത എന്നൊക്കെ വിളിച്ചുകൂവുന്ന കമ്മ്യുണിസ്റ്റുകളുടെ തനിനിറമാണ്.
ആദ്യം അല്‍പ്പം ചരിത്രം;   കിഴക്കന്‍ പാക്കിസ്ഥാനില്‍ ( ഇന്നത്തെ ബംഗ്ലാദേശ്) നിന്ന്  à´‡à´¨àµà´¤àµà´¯à´¯à´¿à´²àµ†à´¤àµà´¤à´¿à´¯ ഹിന്ദു അഭയാര്‍ഥികളുടെ ചരിത്രം പലപ്പോഴും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.  à´‡à´ªàµà´ªàµ‹à´´à´¤àµà´¤àµ† സംഭവങ്ങള്‍   തുടങ്ങുന്നത് 1963 - 64 കാലഘട്ടത്തിലാണ്. അന്ന് കിഴക്കന്‍ ബംഗാളില്‍ നിന്ന് ജീവനും കൊണ്ട് ആയിരങ്ങള്‍ ഇന്ത്യയിലേക്കെത്തി.  à´à´¤à´¾à´£àµà´Ÿàµ രണ്ടു ലക്ഷം പേരുണ്ടായിരുന്നു എന്നതാണ് ഒരു കണക്ക്. അവിടെ നടന്ന കലാപങ്ങള്‍, അക്രമങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഹിന്ദു വിരുദ്ധ അതിക്രമങ്ങള്‍  à´’ക്കെക്കൊണ്ട് ജീവിക്കാനാവാതെ എത്തിയവരാണിവര്‍. അതില്‍ ഏതാണ്ട് മുക്കാല്‍ ലക്ഷംപേര്‍ അസമില്‍ എത്തിപ്പെട്ടു; 25,000 -ഓളം പേര്‍ക്ക് അഭയമേകിയത് ത്രിപുരയാണ്. ഒരു ലക്ഷം പേരോളം ബംഗാളിലുമെത്തി. ഇവരുടെ പുനരധിവാസം അന്നൊരു പ്രശ്‌നമായിരുന്നു; അവരില്‍ നല്ലൊരു ഭാഗത്തെ ദണ്ഡകാരണ്യ മേഖലയിലേക്ക് അയക്കാനായിരുന്നു തീരുമാനം. ഏറെ ജനവാസമില്ലാത്ത വലിയൊരു ഭൂപ്രദേശമാണത്. രാമായണത്തില്‍  à´¶àµà´°àµ€à´°à´¾à´®à´¨àµà´‚ സീതയും ലക്ഷ്മണനുമൊക്കെ വനവാസം നടത്തിയ അതേ  à´ªàµà´°à´¦àµ‡à´¶à´‚. കാടുകള്‍, മലയോരങ്ങള്‍. അങ്ങിനെ ജീവിക്കാന്‍ പ്രയാസമുള്ള പ്രദേശം. അവിടം വികസിപ്പിക്കാന്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ദണ്ഡകാരണ്യ വികസന അതോറിറ്റിയുമുണ്ടാക്കി. ഓര്‍ക്കുക ഇക്കാലത്തു ബംഗാളും കേന്ദ്രവും കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു.
ഇക്കാലത്ത് ബംഗാളിലെ പ്രതിപക്ഷമായ സിപിഎം ഇവരെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. ദണ്ഡകാരണ്യത്തെ  à´‡à´µà´°àµà´Ÿàµ† ക്യാമ്പുകളിലും മറ്റും ചെന്ന്, നിങ്ങള്‍ ബംഗാളികള്‍ പശ്ചിമ ബംഗാളില്‍ കഴിയേണ്ടവരാണ്, എന്തിനിങ്ങനെ കഷ്ടപ്പെടുന്നു, തങ്ങള്‍ അധികാരത്തിലേറിയാല്‍ നിങ്ങളെയൊക്കെ ബംഗാളില്‍ പുനരധിവസിപ്പിക്കും എന്നൊക്കെ പലവട്ടം പ്രസ്താവിച്ചു. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും  à´•àµ‹à´£àµâ€à´—്രസ് സര്‍ക്കാരുകളെ  à´µà´¿à´·à´®à´¿à´ªàµà´ªà´¿à´•àµà´•à´²à´¾à´¯à´¿à´°àµà´¨àµà´¨àµ അവരുടെ ലക്ഷ്യം. എന്നാല്‍ 1977 -ല്‍ സിപിഎം ബംഗാളില്‍ അധികാരത്തിലേറി; ആദ്യ ജ്യോതിബസു സര്‍ക്കാര്‍. അതോടെ ഈ അഭയാര്‍ത്ഥികളൊക്കെ വലിയ പ്രതീക്ഷയിലായി; പുനരധിവസിക്കപ്പെടും, ബംഗാളില്‍ കഴിയാന്‍ സാധിക്കുമെന്നൊക്കെ അവര്‍ വിശ്വസിച്ചു. ഇടത് സര്‍ക്കാര്‍ അധികാരമേറ്റയുടനെ അവരില്‍ വലിയൊരു ഭാഗം കൊല്‍ക്കത്തയ്ക്ക് തീവണ്ടി കയറി. വലിയ അഭയാര്‍ത്ഥി സംഗമത്തിനാണ് അന്ന് ആ നഗരം സാക്ഷ്യം വഹിച്ചത്. പക്ഷെ, അപ്പോള്‍ ജ്യോതിബസുവും സിപിഎമ്മും നിലപാട് മാറ്റി. അധികാരത്തിലെത്തുന്നതിന് മുന്‍പ്  à´ªà´±à´žàµà´žà´¤àµŠà´•àµà´•àµ† മറക്കുന്ന പതിവ് ശൈലി തന്നെ. എന്നാല്‍ അതിനിടെ ആയിരക്കണക്കിന് പേര്  à´®à´°à´¿à´šàµà´œàµà´œà´¾à´ªà´¿ എന്ന ദ്വീപിലേക്ക് എത്തിപ്പെട്ടിരുന്നു. അവര്‍ അവിടെ താമസവും തുടങ്ങി.
എന്താണ് ഈ  à´®à´°à´¿à´šàµà´œàµà´œà´¾à´ªà´¿? ബംഗാളിലെ ഏറ്റവും ഫലഭൂയിഷ്ടമായ ഭൂമിയാണിത് എന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഗംഗ, ബ്രഹ്മപുത്ര, മേഘ്‌ന, പത്മ എന്നീ നദികളുടെ സംഗമ ഭൂമി, മലയാളത്തില്‍ വേണമെങ്കില്‍ നദീമുഖം എന്നൊക്കെ പറയാം. എക്കല്‍ മണ്ണാണ്, പൊന്നുവിളയുന്ന ഭൂമി എന്നൊക്കെ പറയാറില്ലേ; അതുതന്നെ.  à´à´•àµà´•à´°àµâ€ കണക്കിന് വിസ്തൃതിയുള്ള  à´œà´¨à´µà´¾à´¸à´®à´¿à´²àµà´²à´¾à´¤àµà´¤ ദ്വീപുകളാണിത്. 'നിങ്ങളെന്തിന് അങ്ങകലെ ദണ്ഡകാരണ്യത്തിലേക്ക് പോകുന്നു, ഇവിടെ ഈ നല്ല ഭൂമിയുണ്ടല്ലോ'  à´Žà´¨àµà´¨àµ അവരോട് മുന്‍പ് പറഞ്ഞത് സഖാക്കള്‍ തന്നെയാണ്.  à´…ങ്ങിനെയാണവര്‍ അവിടേക്ക് എത്തിയതും.  à´ªà´•àµà´·àµ† ഇവര്‍ അവിടെത്തിയത് ഇടത് സര്‍ക്കാരിന്, സിപിഎമ്മിന് ഇഷ്ടപ്പെട്ടില്ല.   കിഴക്കന്‍ ബംഗാളില്‍ നിന്ന് വന്ന അവരൊക്കെ  à´…ധ്വാനികളായിരുന്നു; അവര്‍ ഈ ദ്വീപില്‍ ഒരു ടൗണ്‍ഷിപ്പ് തന്നെയുണ്ടാക്കി. മാര്‍ക്കറ്റ്, സ്‌കൂള്‍, ചെറു ബോട്ടുകള്‍  à´¨à´¿à´°àµâ€à´®àµà´®à´¿à´•àµà´•à´¾à´¨à´¾à´¯à´¿ ഒരു യാര്‍ഡ്, വായനശാല പിന്നെ അവര്‍ക്ക് താമസിക്കാനായി ഏതാണ്ട് ആറായിരത്തിലേറെ കുടിലുകളും. നേരെ കൃഷി, കുറേപ്പേര്‍ മത്സ്യ ബന്ധനം തുടങ്ങി; വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചു.  à´…വിടത്തെ വെള്ളത്തിന് ഉപ്പുരസം ഉണ്ടായിരുന്നതിനാല്‍ അടുത്ത ദ്വീപില്‍ നിന്ന് കുടിവെള്ളം കൊണ്ടുവന്നു. ആ പ്രദേശത്തെ അവര്‍ വളര്‍ത്തി, പൊന്നാക്കി മാറ്റി അക്ഷരാര്‍ത്ഥത്തില്‍. അപ്പോഴാണ് സിപിഎം സര്‍ക്കാരിന്റെ ഇടപെടല്‍. ഉടനെ ഒഴിഞ്ഞുപോകണം എന്നായി അവര്‍. നിങ്ങള്‍ പറഞ്ഞപ്രകാരമാണ് തങ്ങള്‍ എത്തിയത് എന്നൊക്കെ പറഞ്ഞുവെങ്കിലും അതിനൊക്കെ ചെവികൊടുക്കാന്‍ സര്‍ക്കാരും പോലീസും തയ്യാറല്ലായിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് നേരെ തിരിയാന്‍ അതോടെ സിപിഎം സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു.
ഇവരെയൊക്കെ ഒഴിപ്പിക്കാന്‍ ആദ്യം ബംഗാള്‍ സര്‍ക്കാര്‍ ശ്രമിച്ചത് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടാണ്. ആ ദ്വീപിനെ പോലീസ് വളഞ്ഞു; അവിടേക്ക് യാതൊന്നും എത്തുന്നില്ല എന്നത് ഉറപ്പാക്കി. ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ തടഞ്ഞു. അന്ന് അവിടത്തെ ജനസംഖ്യ ഏതാണ്ട് 40,000 -ഓളമെത്തിയിരുന്നു. പോലീസ് - ഭരണകൂട സമ്മര്‍ദ്ദം കൂടിയപ്പോള്‍  à´•àµà´±àµ‡à´ªàµà´ªàµ‡à´°àµâ€ അവിടെനിന്ന് സ്വയം പിന്മാറി. 1978 ജനുവരിയിലാണിത്.  à´ªà´•àµà´·àµ† കുറേപ്പേര്‍, ഏതാണ്ട് പതിനായിരത്തിലേറെ അവിടെ തുടര്‍ന്നും താമസിച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളമായി അവിടെ താമസിച്ചുവന്നവര്‍ക്ക് പെട്ടെന്ന് വീണ്ടുമിറങ്ങിപ്പോകാന്‍ കഴിയുമായിരുന്നില്ല.  à´† ദ്വീപിനെ ഒരു പോലീസ് ബാരക്ക് ആക്കിമാറ്റി എന്തും ചെയ്യാനുള്ള പുറപ്പാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്.
രാമകൃഷ്ണാശ്രമം, ഭാരത് സേവാശ്രമം ഒക്കെ അഭയാര്‍ത്ഥികളെ സഹായിക്കാനായി രംഗത്തുവന്നു; പക്ഷെ ഫലമുണ്ടായില്ല, കാരണം, സര്‍ക്കാര്‍ അനുവദിച്ചില്ല. അടുത്ത ദ്വീപില്‍ നിന്ന് കുടിവെള്ളം എത്തിക്കാന്‍ പറ്റാതായപ്പോള്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിച്ചു. ഈ പുസ്തകത്തില്‍ അനുഭവമുള്ളവരെ ഉദ്ധരിച്ചുകൊണ്ട് പറയുന്നത്, ആ കുഴല്‍ക്കിണറില്‍ വിഷം കലര്‍ത്താന്‍ പോലും പോലീസ് തയ്യാറായി എന്നാണ്. അങ്ങിനെ മരണമടഞ്ഞവര്‍ അനവധിയത്രെ. 'ആനന്ദബസാര്‍ പത്രിക' യുടെ ലേഖകന്‍ സുഖരഞ്ജന്‍ സെന്‍ഗുപ്ത അവിടെയെത്തിയിരുന്നു; ചില വാര്‍ത്തകള്‍ പുറംലോകമറിഞ്ഞത് അങ്ങിനെയാണ്.
അവസാനം  à´¹à´¿à´¨àµà´¦àµà´…ഭയാര്‍ത്ഥികളെ  à´®àµà´´àµà´µà´¨àµâ€ ബംഗാള്‍ പോലീസ് വളഞ്ഞു;  à´¦à´£àµà´¡à´•à´¾à´°à´£àµà´¯ മേഖലയിലേക്ക് തിരിച്ചു പോയേ  à´¤àµ€à´°àµ‚ എന്നതായി അന്ത്യശാസനം. അതിന് സമ്മതിക്കാത്തവരുടെ നൂറു കണക്കിന് കുടിലുകള്‍ക്ക് പോലീസ് ഒരു രാത്രി തീയിട്ടു. ജീവനും കൊണ്ട് ഓടിയവരെ പോലീസ് പിന്തുടര്‍ന്നു. അവര്‍ക്ക് മുന്നില്‍ രണ്ടു മാര്‍ഗ്ഗമേയുണ്ടായിരുന്നുള്ളു; പോലീസിന് കീഴടങ്ങുക അല്ലെങ്കില്‍ നദിയിലേക്ക് ചാടി രക്ഷപ്പെടുക. വലിയ നദിയില്‍ വീണാല്‍ രക്ഷപ്പെടുക അസാധ്യവും. അവസാനം അതാണ് സംഭവിച്ചതെന്ന് പുസ്തകം പറയുന്നു, ആ അഭയാര്‍ത്ഥികള്‍  à´¨à´¦à´¿à´¯à´¿à´²àµ‡à´•àµà´•àµ ചാടിവീണു. കുടിലുകളില്‍ കത്തിയെരിഞ്ഞവര്‍, നദികളില്‍ വീണ് ജീവന്‍ നഷ്ടമായവര്‍; സ്ത്രീകള്‍ അപമാനിക്കപ്പെട്ട കഥകള്‍ വേറെയും. അത്രക്ക് ഭീകരമാണ്, അതൊക്കെ വിശദീകരിക്കുക വയ്യ.  
ജനങ്ങള്‍ക്കിടയില്‍ എത്ര സൗമ്യമുഖമാണ് ജ്യോതിബസുവിനുണ്ടായിരുന്നത്;  à´µà´¿à´¦àµ‡à´¶à´¤àµà´¤àµ, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇത്രക്ക് ക്രൂരനായിരുന്നോ? കമ്മ്യുണിസ്റ്റ് ഭീകരന്‍ എന്നാണോ വിട്ടുപിരിഞ്ഞ ബസുവിനെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത്? മറ്റൊന്ന്, കൂട്ടക്കൊലയും മാധ്യമ നിയന്ത്രണവും മറ്റും,  à´¨à´Ÿà´¨àµà´¨à´¤àµ  à´…ടിയന്തരാവസ്ഥക്ക് തൊട്ടു പിന്നാലെയാണ് എന്നതാണ്. രാജ്യത്തെ മുഴുവന്‍  à´µà´¿à´²à´™àµà´™àµà´µàµ†à´šàµà´š ഒരു കാലഘട്ടത്തിന് ശേഷം ഇതിനൊക്കെ കമ്മ്യുണിസ്റ്റുകള്‍ മുതിര്‍ന്നു എന്നതാണ് രസകരം. കേരളത്തിലടക്കം അടിയന്തരാവസ്ഥക്കും അന്ന് നടന്ന അതിക്രമങ്ങള്‍ക്കും എതിരെ രൂക്ഷമായ പ്രചാരണം നടത്തിവന്നവര്‍ സ്വന്തം ഭരണത്തിന്‍  à´•àµ€à´´à´¿à´²àµâ€ കൂട്ടക്കൊല നടത്തിയെങ്കില്‍ ഇത് ചരിത്രമാവേണ്ടതല്ലേ. അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ.?
comment
LATEST NEWS

Related Keywords

East Timor ,Bangladesh ,India ,Padma ,Barisal ,Timor ,Bharat ,Rajiv Gandhi ,Bengal Center ,Hindu Anti ,Rama Vanuatu ,West Bengal ,கிழக்கு டைமர் ,பங்களாதேஷ் ,இந்தியா ,பத்மா ,பாரிசல் ,டைமர் ,பாரத் ,ராஜீவ் காந்தி ,மேற்கு பெங்கல் ,

© 2025 Vimarsana

comparemela.com © 2020. All Rights Reserved.