മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേക്കാള്‍ ഭരണത്തുടര്‍ച്ച മാത്രമല്ല, യു പിയില്‍ വമ്പന്‍ വിജയവും വേണ്ടത് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമാണ്. മറിച്ചായാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും. അതിനാല്‍ കാടിളക്കിയുള്ള പ്രചാരണങ്ങള്‍ ഇപ്പോള്‍ തന്നെ ബി ജെ പി ആരംഭിച്ചിട്ടുണ്ട്. അതേസമയം, അത്ര എളുപ്പമായിരിക്കില്ല വിജയ യാത്രയെന്ന് ബി ജെ പി കേന്ദ്ര നേതൃത്വത്തിന് നല്ല ബോധ്യമുണ്ട്. ആ ഭയം തന്നെയാണ് വളരെ നേരത്തേ തന്നെ തിരഞ്ഞെടുപ്പിന് വേണ്ടി ഒരുങ്ങാന്‍ അവരെ പ്രേരിപ്പിച്ചതും.