രഞ്ജന്‍ ഗോഗോയി ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് ഭരണകൂടവും ഉന്നത നീതിപീഠവും കൈകൊടുത്ത് നില്‍ക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് പെഗാസസ് വിവാദം വെളിച്ചത്തെത്തിച്ചിരിക്കുന്നത്. അത് ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളില്‍ വലിയ നടുക്കമുണ്ടാക്കുന്ന വാര്‍ത്തയാണ്. ആന്തരിക ജീര്‍ണതകളാലും ഭരണകൂട ദാസ്യത്താലും നീതിന്യായ വ്യവസ്ഥക്ക് സംഭവിക്കുന്ന ക്ഷതത്തിന്റെ ആഴം വരച്ചുകാട്ടുന്ന ചിത്രമാണത്.