comparemela.com


കോഴിക്കോട് | രാമനാട്ടുകര ബൈപ്പാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ജീപ്പ യാത്രികരായ കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ശ്യാം വി ശശി, കോട്ടയം പുതുപ്പള്ളി സ്വദേശി ജോര്‍ജ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ബൈപ്പാസിലെ മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്. ചേളാരിക്ക് പോകുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോകുകയായിരുന്ന താന്‍ ജീപ്പുമാണ് കൂട്ടിയിടിച്ചത്.
കഴിഞ്ഞ ആഴ്ച രാമനാട്ടുകര ബൈപ്പാസില്‍ അമിത വേഗതയിലെത്തിയ ബൊലേറൊ കാര്‍ ലോറിയിലിടിച്ച് അഞ്ച് പേര്‍ മരിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഘത്തിന് സംരക്ഷണം നല്‍കാനെത്തിയ ചെര്‍പ്പുളശ്ശേരി സ്വദേശികളായിരുന്നു മരിച്ചത്.
 
 

Related Keywords

Kozhikode ,Kerala ,India ,Kottayam Puthuppally , ,Kozhikode South Jeep ,கோழிக்கோடு ,கேரள ,இந்தியா ,

© 2025 Vimarsana

comparemela.com © 2020. All Rights Reserved.