Jul 12, 2021, 03:18 PM IST
രാജ്യത്തെ ജനസംഖ്യ 140 കോടിയിലേക്ക് അടുക്കുമ്പോൾ ഇന്ത്യയുടെ ഭൂപ്രകൃതി ഒരിഞ്ച് പോലും വർധിക്കുന്നില്ലെന്നും ഇത് അത്ര നല്ല വാർത്ത അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
X
ആമിര്‍ ഖാന്‍, സുധീര്‍ ഗുപ്ത
ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ വർധനവിന് കാരണം ബോളിവുഡ് താരം ആമിർ ഖാനെ പോലെയുള്ളവരാണെന്ന് ബി.ജെ.പി. എം.പി. സുധീർ ഗുപ്ത. ലോക ജനസംഖ്യാ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മധ്യപ്രദേശിലെ മന്ദ്‌സൗറിൽനിന്നുള്ള എം.പിയാണ് സുധീർ ഗുപ്ത.
ആമിർ ഖാനെ പോലെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യാ വർധനവിന് കാരണം. അദ്ദേഹം ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോൾ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ഭാര്യമാരിൽ മൂന്ന് കുട്ടികളും ഉണ്ട്. ഇതിനെക്കുറിച്ചൊന്നും അവർ ബോധവാന്മാരാകുന്നില്ല. ഇതാണോ ഇന്ത്യ ലോകത്തിനു നൽകുന്ന സന്ദേശം?- സുധീർ ഗുപ്ത പറഞ്ഞു.
രാജ്യത്തെ ജനസംഖ്യ 140 കോടിയിലേക്ക് അടുക്കുമ്പോൾ ഇന്ത്യയുടെ ഭൂപ്രകൃതി ഒരിഞ്ച് പോലും വർധിക്കുന്നില്ലെന്നും ഇത് അത്ര നല്ല വാർത്ത അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെയാണ് ആമിർ ഖാനും കിരൺ റാവുവും വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. പതിനഞ്ച് വർഷത്തെ വിവാഹജീവിതത്തിനൊടുവിലാണ് ആമിറും കിരണും വേർ പിരിഞ്ഞത്. റീന ദത്തയുമായുള്ള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിർ കിരൺ റാവുവിനെ വിവാഹം കഴിക്കുന്നത്. റീന ദത്തയിൽ രണ്ട് കുട്ടികളും കിരൺ റാവുവിൽ ഒരു കുട്ടിയും ആമിർ ഖാനുണ്ട്.
Content Highlights: People like Aamir Khan play a role in population imbalance in the country, says BJP MP
PRINT