Jul 12, 2021, 09:04 AM IST
നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും. അല്ല പിന്നെ' എന്നാണ് എംഎം മണി മത്സരത്തെ വിലയിരുത്തികൊണ്ട് പങ്കുവച്ചത്.
X
എം.എം മണി, മിഥുന്‍ മാനുവല്‍ തോമസ്
കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന-ബ്രസീല്‍ പോരാട്ടവും അര്‍ജന്റീനയുടെ വിജയവും ആരാധകര്‍ക്ക് മുഴുവന്‍ വലിയ ആവേശമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ചേരി തിരിഞ്ഞുള്ള വാക് പോരും സംവാദങ്ങളും അരങ്ങേറി. വിജയം ആഘോഷിച്ചവരില്‍ മുന്‍ മന്ത്രി എംഎം മണിയും ഉണ്ടായിരുന്നു.
'നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും. അല്ല പിന്നെ' എന്നാണ് എംഎം മണി മത്സരത്തെ വിലയിരുത്തികൊണ്ട് പങ്കുവച്ചത്. ഈ പോസ്റ്റിന് താഴെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ച കമന്റും അതിന് എം.എം മണി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
''ദതാണ്' എന്നായിരുന്നു മിഥുന്റെ കമന്റ്. പിന്നാലെ എംഎം മണിയുടെ രസകരമായ മറുപടിയും എത്ത
'ഇനി ഹൈറേഞ്ചിലെ ഏലക്കാടുകള്‍ പൂക്കുന്നത് നീലയും വെള്ളയും കളറില്‍ ആയിരിക്കും പിപി ശശി' എന്നാണ് എംഎം മണിയുടെ മറുപടി.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച പിപി ശശി പറയുന്ന ഡയലോഗാണ് ഇത്. പിപി ശശി എന്ന കഥാപാത്രത്തിനും കഥാപാത്രത്തിന്റെ ഡയലോഗുകള്‍ക്കും എംഎം മണിയുമായുള്ള സാദൃശ്യം അന്ന് വലിയ ചര്‍ച്ചയായിരുന്നു.
ഐശ്വര്യ ലക്ഷ്മി, കാളിദാസ് ജയറാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്തിരുന്നു. കാട്ടൂര്‍കടവ് ഗ്രാമത്തിലെ ഫുട്‌ബോള്‍ പ്രേമമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
Content Highlights: MM Mani reply to Director Midhun Manuel Thomas, Argentina Brazil Copa America Final