Friday 23 Jul 2021 01.08 AM
ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ 93-ാം ജന്മദിനം ആഘോഷിച്ചു
കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുമായ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ 93-ാം ജന്മദിനം ആഘോഷിച്ചു. കോവിഡ് പശ്‌ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു ജന്മദിനാഘോഷം.
പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്താനാസിയോസ് കത്തീഡ്രലില്‍ മെത്രാപ്പോലീത്തന്‍ ട്രസ്‌റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ഡോ. ജോസഫ് മോര്‍ ഗ്രീഗോറിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. ജന്മദിന ആഘോഷ ചടങ്ങില്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ചടങ്ങില്‍ ഡോ. സിറിയക് തോമസ്, ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, മാത്യൂസ് മോര്‍ അഫ്രേം, ഡോ. മാത്യൂസ് മോര്‍ അന്തീമോസ്, സഭാ വൈദീക ട്രസ്‌റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, അല്‍മായ ട്രസ്‌റ്റി സി.കെ. ഷാജി ചുണ്ടയില്‍, സഭാ സെക്രട്ടറി അഡ്വ. പീറ്റര്‍ കെ. ഏലിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്രേഷ്‌ഠ കാതോലിക്കാ ബാവയെ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായമന്ത്രി പി. രാജീവ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ, മുന്‍ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, എം.എ. യൂസഫലി, എം.എല്‍.എമാരായ പി.വി. ശ്രീനിജന്‍, ആന്റണി ജോണ്‍, അനൂപ് ജേക്കബ് വിവിധ സഭാ മേലധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ ജന്മദിനാശംസ അര്‍പ്പിച്ചു. സഭയ്‌ക്കും ശ്രേഷ്‌ഠ കാതോലിക്കാ ബാവായ്‌ക്കും വേണ്ടി മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് നന്ദി അറിയിച്ചു.
Ads by Google