comparemela.com


Friday 02 Jul 2021 01.20 AM
കടിച്ചാല്‍ 15 മിനിറ്റില്‍ മരണം, ആനയെ കൊല്ലാന്‍ അരമണിക്കൂര്‍, 300 അടിവരെ കാഴ്ചശക്തി, പ്രധാന ഇര മറ്റു പാമ്പുകള്‍; രാജവെമ്പാല കരയിലെ ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പ്
ഗബൂണ്‍ അണലി കഴിഞ്ഞാല്‍ ഒറ്റത്തവണ ഏറ്റവുമധികം വിഷം കുത്തിവയ്‌ക്കുന്നതു രാജവെമ്പാലയാണ്‌- ഏഴ്‌ എം.എല്‍. വരെ. ഇത്രയും വിഷത്തിന്‌ ഒരു ആനയെ അരമണിക്കൂര്‍ മുതല്‍ മൂന്നുമണിക്കൂറിനുള്ളില്‍ കൊല്ലാന്‍ ശേഷിയുണ്ട്‌.
തിരുവനന്തപുരം: മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ്‌ ആനിമല്‍ കീപ്പര്‍ ഹര്‍ഷാദ്‌ മരിച്ചത്‌ അത്യപൂര്‍വസംഭവമെന്നു പാമ്പുപിടുത്തവിദഗ്‌ധന്‍ വാവാ സുരേഷ്‌. തന്റെ അറിവില്‍ കേരളത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു സംഭവമെന്നും നൂറുകണക്കിന്‌ രാജവെമ്പാലകളെ പിടിച്ചിട്ടുള്ള സുരേഷ്‌ പറഞ്ഞു. നോവിച്ചാല്‍ മാത്രമേ ഏതു പാമ്പും കടിക്കൂ. ഹര്‍ഷാദ്‌ അബദ്ധത്തില്‍ രാജെവമ്പാലയെ ചവിട്ടുകയോ മറ്റോ ചെയ്‌തിരിക്കാം. എന്നാല്‍, പാമ്പിനെ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിനു പ്രത്യേകവൈദഗ്‌ധ്യമുണ്ടായിരുന്നു.
കടിയേറ്റുള്ള മരണങ്ങള്‍ കുറവായതിനാല്‍ ഇന്ത്യയില്‍ രാജവെമ്പാല ബിഗ്‌ ഫോര്‍ വിഭാഗത്തില്‍പ്പെടുന്നില്ല. രാജവെമ്പാലയുടെ ന്യൂറോടോക്‌സിന്‍ വിഷത്തിന്‌ ഒരുകടിയില്‍ 15 മിനിറ്റിനുള്ളില്‍ കൊല്ലാന്‍ ശേഷിയുണ്ട്‌. ഹര്‍ഷാദിനു കടിയേറ്റശേഷം ഏറെ വൈകിയാണ്‌ ആശുപത്രിയിലെത്തിക്കാനായത്‌. മൃഗശാലയില്‍ ആ സമയത്തു ഡോക്‌ടര്‍ ഇല്ലാതിരുന്നതിനാല്‍ ആന്റിവെനം കുത്തിവയ്‌ക്കാനുമായില്ല.
രാജവെമ്പാലയുടെ വിഷം മുഖ്യമായും പ്രോട്ടീനുകളും പോളിപെപ്‌റ്റൈഡുകളും അടങ്ങിയതാണ്‌. ഇത്‌ ഉമിനീര്‍ഗ്രന്ഥിയില്‍ഉത്‌പാദിപ്പിക്കപ്പെടുന്നു.
അരയിഞ്ച്‌ നീളമുള്ള പല്ലുകള്‍കൊണ്ടാണു വിഷം ഇരയുടെ ദേഹത്തു കുത്തിവയ്‌ക്കുക. ഗബൂണ്‍ അണലി കഴിഞ്ഞാല്‍ ഒറ്റത്തവണ ഏറ്റവുമധികം വിഷം കുത്തിവയ്‌ക്കുന്നതു രാജവെമ്പാലയാണ്‌- ഏഴ്‌ എം.എല്‍. വരെ. ഇത്രയും വിഷത്തിന്‌ ഒരു ആനയെ അരമണിക്കൂര്‍ മുതല്‍ മൂന്നുമണിക്കൂറിനുള്ളില്‍ കൊല്ലാന്‍ ശേഷിയുണ്ട്‌. രാജവെമ്പാലയുടെ വിഷം നാഡീവ്യൂഹത്തെയാണു ബാധിക്കുന്നത്‌. കടിയേറ്റാല്‍ കലശലായ വേദനയും കാഴ്‌ച മങ്ങലും തലചുറ്റലും ശരീരസ്‌തംഭനവുമുണ്ടാകും. നിമിഷങ്ങള്‍ക്കുള്ളില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകും. ഇര കോമ അവസ്‌ഥയിലാകും.
കരയിലെ ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണു രാജവെമ്പാല. പൂര്‍ണവളര്‍ച്ചയെത്തിയതിനു ശരാശരി 10.13 അടിയാണു നീളം. 1939-ല്‍ ലണ്ടനിലെ മൃഗശാലയിലുണ്ടായിരുന്ന രാജവെമ്പാലയ്‌ക്കു 18.7 അടി നീളവും ആറ്‌ കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. കേരളത്തില്‍ 16 അടിയോളം നീളമുള്ളവയെ ലഭിച്ചിട്ടുണ്ട്‌. മറ്റ്‌ പാമ്പുകളെയും രാജവെമ്പാല ആഹാരമാക്കാറുണ്ട്‌.
നീളത്തിന്റെ മൂന്നിലൊരുഭാഗം തറയില്‍നിന്ന്‌ ഉയര്‍ന്ന്‌ പത്തിവിടര്‍ത്താന്‍ കഴിയും. രാജവെമ്പാലയെ സാധാരണയായി കാണാറുള്ളത്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡം (പടിഞ്ഞാറുഭാഗവും ശ്രീലങ്കയുമൊഴികെ), ദക്ഷിണചൈന, ഫിലിപ്പീന്‍സ്‌, ഇന്തോനീഷ്യ, ദക്ഷിണപൂര്‍വേഷ്യ എന്നിവിടങ്ങളിലെ മഴക്കാടുകളിലാണ്‌. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പര്‍വതപ്രദേശങ്ങളില്‍ സമുദ്രനിരപ്പില്‍നിന്ന്‌ 6500 അടിവരെ ഉയരത്തില്‍ ഇവയുടെ സാന്നിധ്യമുണ്ട്‌. 2012 ജൂലൈ നാലിന്‌ രാജവെമ്പാലയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ചുവപ്പുപട്ടികയില്‍ ഉള്‍പ്പെടുത്തി.
വയനാടന്‍ കാടുകളിലും കര്‍ണാടകയിലെ അഗുംബെ വനമേഖലയിലും ബ്രഹ്‌മഗിരി വനങ്ങളിലും രാജവെമ്പാല ധാരാളമായുണ്ട്‌. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലും തായ്‌ലാന്‍ഡ്‌, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളിലെ ഈര്‍പ്പമുള്ള കാടുകളിലും ഇവയുണ്ട്‌. മുട്ടയിട്ട ശേഷം കരിയിലകൊണ്ടു മൂടി അതിനു മുകളില്‍ അടയിരിക്കുന്നു. ഇങ്ങനെ കൂടുണ്ടാക്കുന്ന ഏകപാമ്പ്‌ രാജവെമ്പാലയാണ്‌. വിരിയുന്നതിനു തൊട്ടുമുമ്പ്‌ തള്ളപ്പാമ്പ്‌ സ്‌ഥലം വിടും. അടയിരിക്കുന്ന പെണ്‍രാജവെമ്പാല കൂടുതല്‍ അപകടകാരിയാണ്‌. കര്‍ണാടകയിലും കേരളത്തിലെ കൊട്ടിയൂരും ഇവയുടെ മുട്ട വിരിയിച്ചെടുത്തിട്ടുണ്ട്‌. 60-80 ദിവസം വേണം വിരിയാന്‍. തായ്‌ലന്‍ഡിലെ കോ സാങ്‌ ഗ്രാമത്തിലെ വീടുകളില്‍ രാജവെമ്പാലകളെ വളര്‍ത്തുന്നുണ്ട്‌. വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ ഇവയെ പ്രദര്‍ശിപ്പിച്ചു ഗ്രാമീണര്‍ പണമുണ്ടാക്കുന്നു.
എകദേശം 300 അടി ദൂരെയുള്ള ഇരയെപ്പോലും ശ്രദ്ധിക്കാനാകുന്ന കാഴ്‌ചശക്‌തിയും പ്രകമ്പനങ്ങള്‍ പൊടുന്നനെ തിരിച്ചറിയുവാനുള്ള കഴിവും രാജവെമ്പാലയെ മികച്ച വേട്ടക്കാരനാക്കുന്നു. ഇരയെ വിഷം പ്രയോഗിച്ച്‌ കീഴ്‌പ്പെടുത്തിയശേഷം വിഴുങ്ങുകയാണു പതിവ്‌. വിഷം ദഹനസഹായിയുമാണ്‌. മുഖ്യഭക്ഷണം മറ്റു പാമ്പുകള്‍തന്നെ. പല്ലി മുതലായ ജീവികളെയും ആഹരിക്കാറുണ്ട്‌. ഒരിക്കല്‍ ആഹരിച്ചുകഴിഞ്ഞാല്‍ മാസങ്ങളോളം ഇരതേടാതെ ജീവിക്കാനാകും. ഇന്ത്യയില്‍ രാജവെമ്പാലയുടെ ദംശനമേല്‍ക്കുന്ന ഒരുലക്ഷം പേരില്‍ 5.6-12.6% ആളുകള്‍ക്കു മരണം സംഭവിക്കാറുണ്ട്‌.പ്രൊപോസൽ തെടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ തികച്ചും സൗജന്യം!
Ads by Google

Related Keywords

Myanmar ,Japan ,Trivandrum ,Kerala ,India ,London ,City Of ,United Kingdom ,El Salvador ,Union Of Burma , ,India Regions ,மியான்மர் ,ஜப்பான் ,திரிவன்திரும் ,கேரள ,இந்தியா ,லண்டன் ,நகரம் ஆஃப் ,ஒன்றுபட்டது கிஂக்டம் ,எல் சால்வடார் ,தொழிற்சங்கம் ஆஃப் பர்மா ,இந்தியா பகுதிகள் ,

© 2025 Vimarsana

comparemela.com © 2020. All Rights Reserved.