comparemela.com


കൊവിഡ് വ്യാപനത്തില്‍ ജീവിതം ദുരിതപൂര്‍ണം
കൊവിഡ് വ്യാപനത്തില്‍ ജീവിതം ദുരിതപൂര്‍ണം
August 03, 2021, 05:00 a.m.
ആറാഴ്ചക്കിടെ പത്തൊന്‍പത് പേരാണ് സംസ്ഥാനത്ത് ആത്മഹത്യയില്‍ അഭയം തേടിയത്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ദുരവസ്ഥയില്ല. ജീവിതം ഇരുട്ടിലായി ജീവനൊടുക്കിയവരോടോ അവരുടെ കുടുംബങ്ങളോടോ യാതൊരു അനുകമ്പയും പ്രകടിപ്പിക്കാതെ സര്‍ക്കാരിന്റെ ഇല്ലാത്ത നേട്ടങ്ങൡല്‍ ഊറ്റംകൊള്ളുന്ന ഒരു ഭരണാധികാരിയെയാണ് കേരളം കാണുന്നത്.
കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെവന്നതോടെ രാജ്യത്ത് കേരളം ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതുമൂലം മലയാളികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്നതിനുപോലും നിയന്ത്രണങ്ങള്‍ വരുന്നു. രാജ്യത്തിനെന്നല്ല, മൂന്നാംലോക രാജ്യങ്ങള്‍ക്കും മാതൃകയാണെന്ന് കൊട്ടിഘോഷിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറെയായി നടപ്പാക്കിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ദുരന്തചിത്രമാണിത്. ലോകാരോഗ്യ സംഘടനയും ഐസിഎംആറുമൊക്കെ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തള്ളി പിണറായി സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് മുന്നോട്ടുപോയതിന്റെ പരിണതഫലമാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. കേന്ദ്രസര്‍ക്കാരും മറ്റും നിര്‍ദ്ദേശിച്ചതനുസരിച്ച് കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തി രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനു പകരം ചില വിഭാഗങ്ങളുടെ രാഷ്ട്രീയവും മതപരവുമായ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങി ഇളവുകള്‍ അനുവദിച്ചു.  à´†à´²àµ‹à´šà´¨à´¾à´¶àµ‚ന്യമായി മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയപ്പോള്‍, മറ്റ് കച്ചവട സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇത്തരം അശാസ്ത്രീയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണ് രോഗവ്യാപനം രൂക്ഷമാകാന്‍ ഇടയായതെന്ന വിമര്‍ശനം ശക്തമാണ്. രാജ്യത്ത് പ്രതിദിനം രോഗികളാവുന്നവരില്‍  à´ªà´•àµà´¤à´¿à´¯àµà´‚ കേരളത്തിലാണെന്ന നില തുടങ്ങിയിട്ട് ആഴ്ചകളായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് സംസ്ഥാന ആരോഗ്യമന്ത്രിക്ക്  à´¯à´¾à´¤àµŠà´°àµ വിശദീകരണവും നല്‍കാനില്ല. കൊവിഡ് പ്രതിരോധത്തിലെ പരാജയം സമ്മതിക്കുന്നതിനു തുല്യമാണിത്.
കാര്യമായ ആലോചനകളൊന്നുമില്ലാതെ ഈദ് ദിനാഘോഷത്തിന് വലിയ ഇളവുകള്‍ അനുവദിച്ചത് കേരളത്തില്‍ മാത്രമാണ്. സുപ്രീംകോടതിയുടെ പോലും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയ ഈ നടപടി കോഴിക്കോട് ജില്ലയിലും മറ്റും രോഗവ്യാപനം രൂക്ഷമാക്കി. സ്ഥിതിഗതികള്‍ ഗുരുതരമായതോടെ കുറ്റം മറ്റുള്ളവരുടെമേല്‍ ചുമത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചത്. ഇനി ഇങ്ങനെ പോയാല്‍ പറ്റില്ലെന്നും, പുതിയ സംവിധാനം വേണമെന്നും അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായിരുന്നു. രോഗപ്രതിരോധത്തിന് ആവശ്യമായ നടപടികളെടുക്കാന്‍ അധികാരമുള്ളയാള്‍ തന്നെ ഇതിന്റെ പേരില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന വിചിത്രമായ കാഴ്ചയാണിത്. തന്റെ അധികാര പരിധി കേരളമല്ലെന്നും, രാജ്യം ഭരിക്കുന്ന മുഖ്യമന്ത്രിയാണ് താനെന്ന മട്ടില്‍ പെരുമാറുകയും ചെയ്യുന്ന പിണറായി കൊവിഡ് കാലത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും പരാജയപ്പെട്ട ഭരണാധികാരിയാണ്. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍ രാജ്യത്തെ വലുതും ചെറുതുമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വന്‍തോതില്‍ വിജയം വരിച്ചപ്പോള്‍ പിണറായി വിജയന്‍ പരാജയത്തിന്റെ പ്രതിരൂപമായി മാറുകയാണുണ്ടായത്. ആരോഗ്യരംഗത്തെ ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉത്തരവാദിത്വത്തോടെ പറയുന്ന കാര്യങ്ങള്‍ക്ക് ചെവികൊടുക്കാതെ ഏകപക്ഷീയമായ പ്രഖ്യാപനങ്ങളും നടപടികളുമായി മുന്നോട്ടുപോവുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് തനിക്കുവേണ്ടി പിആര്‍ വര്‍ക്ക് ചെയ്തിരുന്നയാളെ ആരോഗ്യമന്ത്രിയാക്കിയതിന്റെ ഗുണഫലങ്ങളൊന്നും സംസ്ഥാനത്തിന് ലഭിക്കുന്നില്ല.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധം അമ്പേ പരാജയപ്പെട്ടതിനൊപ്പം ജനജീവിതം ദുരിതത്തിലാവുകയും ചെയ്തു. കൂലിവേലക്കാര്‍, പരമ്പരാഗത തൊഴിലാളികള്‍, കരാര്‍ ജീവനക്കാര്‍, കര്‍ഷകര്‍, മത്‌സ്യത്തൊഴിലാളികള്‍, വാഹന ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍, ലൈറ്റ് ആന്റ് സൗണ്ട് തൊഴിലാളികള്‍, തീയേറ്റര്‍ ജീവനക്കാര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിങ്ങനെ പണിയെടുത്ത് ജീവിക്കുന്ന എല്ലാ തുറകളിലുംപെട്ടവര്‍ യാതൊരു വരുമാനവുമില്ലാതെ നട്ടംതിരിയുകയാണ്. ആറാഴ്ചക്കിടെ പത്തൊന്‍പത് പേരാണ് സംസ്ഥാനത്ത് ആത്മഹത്യയില്‍ അഭയം തേടിയത്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ദുരവസ്ഥയില്ല. ജീവിതം ഇരുട്ടിലായി ജീവനൊടുക്കിയവരോടോ അവരുടെ കുടുംബങ്ങളോടോ യാതൊരു അനുകമ്പയും പ്രകടിപ്പിക്കാതെ സര്‍ക്കാരിന്റെ ഇല്ലാത്ത നേട്ടങ്ങൡ ഊറ്റംകൊള്ളുന്ന ഒരു ഭരണാധികാരിയെയാണ് കേരളം കാണുന്നത്. കിറ്റ് വിതരണത്തെക്കുറിച്ച് മാത്രമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. കേന്ദ്രം നല്‍കുന്ന അരിയും ഭക്ഷ്യധാന്യങ്ങളും ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്ന കാര്യം മറച്ചുപിടിക്കുന്നു. മറ്റൊരു സംസ്ഥാനവും ഇങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന കള്ളപ്രചാരണവും ശക്തമാണ്. ജനക്ഷേമമാണ് ഒരു ഭരണാധികാരിയുടെ പ്രാഥമികമായ കടമ. എന്നാല്‍ ജനങ്ങളെ അടക്കിഭരിക്കലാണ് തന്റെ കര്‍ത്തവ്യം എന്നു ധരിച്ചുവശായ ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഈ നില തുടര്‍ന്നാല്‍ ഒരിക്കലും കരകയറാനാവാത്ത പതനത്തിലേക്ക് കേരളം ചെന്നുപെടും എന്നതില്‍ സംശയമില്ല. ഇൗ കാര്യങ്ങളിലൊക്കെ സംസ്ഥാന സര്‍ക്കാര്‍ ആത്മപരിശോധന നടത്തി കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണം.
comment

Related Keywords

,Supreme Court ,Parvathy Front ,Kozhikode District ,Kimura State ,உச்ச நீதிமன்றம் ,கோழிக்கோடு மாவட்டம் ,

© 2025 Vimarsana

comparemela.com © 2020. All Rights Reserved.