comparemela.com


Jul 29, 2021, 10:30 AM IST
പരമാവധി അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി.
X
Photo:Gettyimages
ബാങ്ക് പ്രതിസന്ധിയിലായാൽ 90 ദിവസത്തിനകം നിക്ഷേപകർക്ക് ഇനി പണംലഭിക്കും. ഇതുസംബന്ധിച്ച ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ ഗ്യാരണ്ടി കോർപറേഷൻ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ഇൻഷുറൻസ് പ്രകാരം അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപമാണ് തിരികെനൽകുക. ഒരു ബാങ്കിൽ ഒരാളുടെ പേരിൽ വ്യത്യസ്ത അക്കൗണ്ടുകളിൽ എത്രനിക്ഷേപമുണ്ടെങ്കിലും അഞ്ചുലക്ഷം രൂപയാണ് പരമാവധി ലഭിക്കുക.
98.3 ശതമാനം അക്കൗണ്ടുകളും 50.9ശതമാനം നിക്ഷേപമൂല്യവും ഇതോടെ പദ്ധതിയുടെ കീഴിൽവരുമെന്ന് ധനന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ആഗോളതലത്തിൽ ഇത് യഥാക്രമം 80ശതമാനവും 20-30ശതമാനവുമാണ്. 
ബാങ്കിന് മോറട്ടോറിയം ബാധകമായാലും നിക്ഷേപകർക്ക് പണംതിരികെനൽകുമെന്നും ധനമന്ത്രി പറഞ്ഞു. മൊറട്ടോറിയം നടപ്പായാൽ 45 ദിവസത്തിനകം അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച് കോർപറേഷന് കൈമാറും. അപേക്ഷകൾ തത്സമയം പരിഗണിച്ച് 90ദിവസത്തിനകം പണംതിരികെ നൽകും.
2020 ഫെബ്രുവരിയിലാണ് നിക്ഷേപ ഇൻഷുറൻസ് പരിധി അഞ്ചുലക്ഷമായി ഉയർത്തിയത്. 1993 മെയ് ഒന്നിന് നിശ്ചിയിച്ചതുകപ്രകാരം ഒരു ലക്ഷം രൂപവരെയുളള നിക്ഷേപത്തിനായിരുന്നു നേരത്തെ പരിരക്ഷ ലഭിച്ചിരുന്നത്. 
ഒരോ 100 രൂപയുടെ നിക്ഷേപത്തിനും 0.12ശതമാനംതുകയാണ് പ്രീമിയമായി ഈടാക്കുന്നത്. 2019-20 സാമ്പത്തികവർഷത്തിൽ പ്രീമിയം ഇനത്തിൽ കോർപ്പറേഷന് ലഭിച്ചത് 13,234 കോടി രൂപയാണ്. 
Share on

Related Keywords

India , ,Bill Cabinet ,February Investment Insurance ,இந்தியா ,

© 2024 Vimarsana

comparemela.com © 2020. All Rights Reserved.