comparemela.com


Sunday 18 Jul 2021 10.29 AM
ഓട്ടോഡ്രൈവര്‍, അല്ലറ ചില്ലറ മോഷണം, ഒടുവില്‍ കൊലപാതകം... പൂജാരിയുടേത്‌ ബിജുമോന്‍ അവസാനമായി കെട്ടിയ വേഷം, കുടുക്കിയത് ക്ഷേത്രവിഗ്രഹത്തിനുമൊപ്പമുള്ള സെല്‍ഫി
കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പലവിധ ജോലികളുമായി കഴിയുകയായിരുന്നു ഒന്നാം പ്രതി ബിജുമോന്‍. ഏറ്റവും അവസാനമായി കെട്ടിയ വേഷമാണ്‌ അച്ചന്‍കോവില്‍ ക്ഷേത്രത്തിലെ പൂജാരിയുടേത്‌. ബ്രാഹ്‌മണര്‍ക്ക്‌ മാത്രം താന്ത്രികസ്‌ഥാനമുള്ള ക്ഷേത്രത്തില്‍ 32 രൂപയ്‌ക്ക്‌ ചെങ്ങന്നൂരില്‍നിന്ന്‌ വാങ്ങിയിട്ട പുണൂലുമായാണ്‌ ബിജുമോന്‍ കീഴ്‌ശാന്തിയായത്‌.
പത്തനംതിട്ട: 2009 ഒക്‌ടോബര്‍ 15 നാണ്‌ നാടിനെ നടുക്കിയ വാസുക്കുട്ടി വധം നടക്കുന്നത്‌. ഇലന്തൂര്‍ പരിയാരം മേട്ടയില്‍ വീട്ടില്‍ എം.പി ബിജുമോന്‍, രഞ്‌ജിത്ത്‌ എന്ന്‌ വിളിക്കുന്ന ഷിജിന്‍, ലുട്ടാപ്പി എന്ന്‌ വിളിക്കുന്ന രഞ്‌ജിത്ത്‌, ശ്യാം എം. പിള്ള എന്നിവരായിരുന്നു കേസിലെ ഒന്നു മുതല്‍ നാലു വരെ പ്രതികള്‍.
പത്താം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ബിജു മോന്‍ ആദ്യം ഇലന്തൂരില്‍ ഓട്ടോ ഡ്രൈവറായിരുന്നു. അന്ന്‌ അല്ലറ ചില്ലറ മോഷണം തുടങ്ങി. സ്‌റ്റാന്‍ഡില്‍ കിടക്കുന്ന മറ്റു വാഹനങ്ങളുടെ സ്‌റ്റീരിയോ, ബോക്‌സ്‌, ബാറ്ററി ഇവയൊക്കെയായിരുന്നു മോഷ്‌ടിച്ചിരുന്നത്‌. സഹഡ്രൈവര്‍മാര്‍ പിടികൂടിയതോടെ പണി നിര്‍ത്തി പോയി. പിന്നെ കാണുന്നത്‌ മേലേവെട്ടിപ്രത്ത്‌ പ്രവര്‍ത്തിക്കുന്ന കാവുകണ്ടം സോഡാ കമ്പനിയില്‍ ടെമ്പോ ഡ്രൈവര്‍ ആയിട്ടാണ്‌. ബിസിനസ്‌ ആവശ്യത്തിന്‌ പണം വേണ്ടി വരുമ്പോള്‍ കാവുകണ്ടം കമ്പനി ഉടമ സ്വര്‍ണം പണയംവച്ചിരുന്നത്‌ പത്തനംതിട്ടയിലുള്ള വാസുക്കുട്ടിയുടെ ഫിനാന്‍സിലായിരുന്നു. മിക്കപ്പോഴും ബിജുവാകും സ്വര്‍ണം പണയംവയ്‌ക്കാനായി പോവുക. അങ്ങനെ വാസുക്കുട്ടിയുമായി ബിജു പരിചയത്തിലായി.
പണയംവയ്‌ക്കുന്ന ഉരുപ്പടികളും പണവും ഒരിക്കലും വാസുക്കുട്ടി സ്‌ഥാപനത്തില്‍ വയ്‌ക്കില്ലെന്ന്‌ ബിജു മനസിലാക്കിയത്‌ അങ്ങനെയാണ്‌. ദിവസവും വൈകിട്ട്‌ വീട്ടിലേക്ക്‌ പോകുമ്പോള്‍ ഇതെല്ലാം കൊണ്ടുപോകും. പിറ്റേന്ന്‌ തിരികെകൊണ്ടു വരും. കാലാകാലങ്ങളായി പണയംവച്ചിരുന്ന ഉരുപ്പടികള്‍ വരെ ഇങ്ങനെ ഒരു ബാഗിലാക്കി കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്‌തിരുന്നു. ഇക്കാര്യം മനസിലാക്കിയാണ്‌ ബിജു കൊലപാതകം ആസൂത്രണം ചെയ്‌തതെന്നു പോലീസ്‌ പറയുന്നു.
വൈകിട്ട്‌ ബാങ്കില്‍ നിന്ന്‌ വീട്ടിലേക്ക്‌ വാസുക്കുട്ടി മടങ്ങുമ്പോഴാണ്‌ ബിജു അടങ്ങുന്ന നാലംഗ സംഘം പദ്ധതി നടപ്പാക്കിയത്‌. വീട്ടിലേക്കുള്ള വഴിയില്‍ വച്ച്‌ ബിജു കാറിന്‌ കൈ കാണിച്ചു. മുന്‍ പരിചയമുള്ളതിനാല്‍ വാസുക്കുട്ടി കാര്‍ നിര്‍ത്തുകയും ബിജുവും സംഘവും ഉള്ളില്‍ കടക്കുകയുമായിരുന്നു. പിറ്റേന്ന്‌ മാവേലിക്കര പുന്നമൂടിന്‌ സമീപം കാറില്‍ നിന്ന്‌ വാസുക്കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലോക്കല്‍ പോലീസാണ്‌ കേസ്‌ അന്വേഷിച്ചത്‌. പ്രതികളെപ്പറ്റി സൂചനയുണ്ടായിട്ടും അറസ്‌റ്റ്‌ ചെയ്യാതെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണുണ്ടായത്‌. വാസുക്കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്‌ അന്വേഷണം ആലപ്പുഴ ക്രൈം ബ്രാഞ്ചിനു വിട്ടു. തൊട്ടുപിന്നാലെ 2009 ഡിസംബറില്‍ ഒന്നാം പ്രതി ബിജുവിനെ പത്തനംതിട്ട ഡിവൈ.എസ്‌.പിയായിരുന്ന പി.എസ്‌. സാബുവിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തു. പിന്നാലെ രണ്ടു പ്രതികളെ മുംബൈയില്‍ നിന്നും ഒരാളെ ഇടുക്കിയില്‍ നിന്നും ക്രൈംബ്രാഞ്ച്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തു. ഈ കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.
ജൂലൈ രണ്ടിന്‌ ജില്ലാ കോടതിയില്‍ വിചാരണ തുടങ്ങാനാണ്‌ തീരുമാനിച്ചിരുന്നത്‌. പിന്നീട്‌ 23 ലേക്ക്‌ മാറ്റി. ഇതിനായി സ്‌പെഷല്‍ പ്രോസിക്യൂട്ടറെയും നിയമിച്ചിട്ടുണ്ട്‌. കേസ്‌ കോടതിയില്‍ എത്തിയെങ്കിലും വിചാരണ വൈകുന്നതിന്‌ പിന്നിലുളള കാരണം ദുരൂഹമാണ്‌. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പലവിധ ജോലികളുമായി കഴിയുകയായിരുന്നു ഒന്നാം പ്രതി ബിജുമോന്‍. ഏറ്റവും അവസാനമായി കെട്ടിയ വേഷമാണ്‌ അച്ചന്‍കോവില്‍ ക്ഷേത്രത്തിലെ പൂജാരിയുടേത്‌. ബ്രാഹ്‌മണര്‍ക്ക്‌ മാത്രം താന്ത്രികസ്‌ഥാനമുള്ള ക്ഷേത്രത്തില്‍ 32 രൂപയ്‌ക്ക്‌ ചെങ്ങന്നൂരില്‍നിന്ന്‌ വാങ്ങിയിട്ട പുണൂലുമായാണ്‌ ബിജുമോന്‍ കീഴ്‌ശാന്തിയായത്‌.
കഴിഞ്ഞ ഏപ്രിലിലാണ്‌ ബിജുമോന്‍ ജോലിക്ക്‌ ചേര്‍ന്നത്‌. ബിജു ഫെയ്‌സ്‌ബുക്കില്‍ ഇട്ട സെല്‍ഫികളാണ്‌ തട്ടിപ്പ്‌ വെളിയില്‍ വരാന്‍ കാരണമായത്‌. മേല്‍ശാന്തിക്കും ക്ഷേത്രത്തിലെ വിഗ്രഹത്തിനുമൊപ്പമുള്ള സെല്‍ഫി ഇയാള്‍ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തു. ഇലന്തൂരില്‍ നിന്ന്‌ അച്ചന്‍കോവില്‍ അമ്പലത്തില്‍ ചെന്ന ചിലര്‍ക്ക്‌ ബിജുവിനെ കണ്ട്‌ സംശയം തോന്നി. ഇവരാണ്‌ വിവരം പോലീസിലും ദേവസ്വം ബോര്‍ഡിലും അറിയിച്ചത്‌. ദേവസ്വം സബ്‌ഗ്രൂപ്പ്‌ ഓഫീസറെയും പുനലൂര്‍ അസി. കമ്മിഷണറെയും സ്‌ഥലം മാറ്റിയതിന്‌ പിന്നാലെയാണ്‌ ബിജുവിനെ ശാന്തിപ്പണിയില്‍നിന്നു പറഞ്ഞു വിട്ടത്‌.
ഇതിനിടെ കൊലക്കേസ്‌ പ്രതി അച്ചന്‍കോവില്‍ ധര്‍മശാസ്‌താ ക്ഷേത്രത്തില്‍ കീഴ്‌ശാന്തി ആയതെങ്ങനെ എന്നതു സംബന്ധിച്ച്‌ ദേവസ്വം കമ്മിഷണര്‍ അന്വേഷിക്കുമെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എന്‍. വാസു. ഇതു സംബന്ധിച്ച്‌ "മംഗളം" പ്രസിദ്ധീകരിച്ച വാര്‍ത്തയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താല്‍കാലിക ശാന്തി ആയിട്ടാണ്‌ അയാളെ നിയമിച്ചിരുന്നത്‌.
കൊലക്കേസ്‌ പ്രതിയാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പിരിച്ചു വിട്ടു. ഇയാള്‍ എങ്ങനെ ക്ഷേത്രത്തില്‍ കടന്നു കൂടി എന്നതിനെപ്പറ്റി അന്വേഷിക്കും. ഉദ്യോഗസ്‌ഥരുടെ മനസറിവോടെയാണ്‌ ഇങ്ങനെ സംഭവിച്ചതെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട കലക്‌ടറേറ്റിന്‌ സമീപം സ്വകാര്യ ബാങ്ക്‌ നടത്തിയിരുന്ന വാസുക്കുട്ടി എന്ന വയോധികനെ 2009 ഒക്‌ടോബര്‍ 15 ന്‌ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ്‌ ബിജുമോന്‍. കൊലക്കേസ്‌ പ്രതിയെ പൂജാരിയാക്കിയതിലൂടെ ക്ഷേത്രത്തിന്റെ പവിത്രയും ശുദ്ധിയും നഷ്‌ടമായെന്ന പരാതിയുമായി അച്ചന്‍കോവിലിലെ വിശ്വാസികള്‍ രംഗത്തു വന്നു.
ക്ഷേത്രത്തില്‍ പരിഹാര ക്രിയകളും ശുദ്ധികലശവും നടത്തണമെന്നും ഇതിന്‌ വേണ്ടി വരുന്ന ചെലവ്‌ ബിജുമോനെ ഇവിടെ പൂജാരിയാക്കി നിയമിച്ചവരില്‍ നിന്ന്‌ ഈടാക്കണമെന്നും ആവശ്യപ്പെട്ട്‌ ഭക്‌തജനങ്ങള്‍ പുനലൂര്‍ ദേവസ്വം അസി. കമ്മിഷണര്‍ക്കു പരാതി നല്‍കി.
Ads by Google

Related Keywords

Hindustan ,India General ,India ,Mavelikara ,Kerala ,Alappuzha ,Japan , ,Alappuzha Crime ,July District ,Gun Assistant ,Gun ,Hindustan Times ,ஹிந்துஸ்தான் ,இந்தியா ,மவெளிக்கர ,கேரள ,ஆலப்புழை ,ஜப்பான் ,துப்பாக்கி ,ஹிந்துஸ்தான் முறை ,

© 2024 Vimarsana

comparemela.com © 2020. All Rights Reserved.