Monday 28 Jun 2021 09.45 AM
മാലിയില്‍ ഭീകരാക്രമണം: ആറ് പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്ക്
ബമോകോ (മാലി): മാലിയിലുണ്ടായ ഭീകരാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഡൂയെന്‍സയില്‍ ഒരു വാഹനത്തിനു നേര്‍ക്ക് ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ആര്‍എഫ്‌ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് കൂടുതല്‍ സൈനികരെ അയച്ചതായി സൈന്യം വ്യക്തമാക്കി.
2012 മുതല്‍ രാജ്യത്ത് അസ്ഥിരാവസ്ഥ നിലനില്‍ക്കുകയാണ്. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍ തൗറെഗ് തീവ്രവാദ സംഘം പിടിച്ചെടുത്തതോടെയാണിത്. മുന്‍ ലിബിയന്‍ ഭരണാധികാരി ഗദ്ദാഫിയോട് ഐക്യദാര്‍ഡ്യം പുലര്‍ത്തുന്ന ഇസ്ലാമിക സംഘടനകളും ഇവിടെ സജീവമാണ്.No. 1 & മലയാളികൾക്ക് ഏറ്റവും വിശ്വസനീയമായ മാട്രിമോണിയൽ സേവനം - രജിസ്ട്രേഷൻ സൗജന്യം!
Ads by Google