comparemela.com

Card image cap


പ്രതീകാത്മകചിത്രം | mathrubhumi illustration
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളി പ്രോജക്ട് കോ ഓഡിനേറ്ററും ഗസ്റ്റ് അധ്യപകനുമായ എറണാകുളം സ്വദേശി ഉണ്ണിക്കൃഷ്ണന്‍ നായരുടേതാണെന്ന് തിരിച്ചറിഞ്ഞു. വേളച്ചേരിയില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ താമസിച്ച സ്ഥലത്തുനിന്നാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്.
11 പേജുള്ള ആത്മഹത്യക്കുറിപ്പാണ് കണ്ടെത്തിയതെന്ന് കോട്ടൂര്‍പുരം പോലീസ് വ്യക്തമാക്കി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ ആരുടെയും പേര് ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല.  
കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം  കണ്ടെത്തിയത്.  
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ഥികള്‍ മൃതദേഹം കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് ഒരു കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പെട്രോള്‍ ആയിരുന്നുവെന്ന് കരുതുന്നു.  
പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടൂര്‍പുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlight: project coordinator ends life in madras IIT suicide note found
Share on

Related Keywords

Kerala , India , Ernakulam , Chennai , Tamil Nadu , Madras , , Madras Kerala , கேரள , இந்தியா , எர்னகூளம் , சென்னை , தமிழ் நாடு , மெட்ராஸ் , மெட்ராஸ் கேரள ,

© 2024 Vimarsana

comparemela.com © 2020. All Rights Reserved.